ബാറുകളും ബിവറേജുകളും തുറക്കും; എല്ലാ പൊതു പരീക്ഷകൾക്കും അനുമതി ലോക്ക് ഡൗൺ ഇളവുകൾ എന്തിനൊക്കെ? സമ്പൂർണ്ണ കവറേജ് വായിക്കുക.


തിരുവനന്തപുരം: ലോക്ഡൗൺ നാളെ മുതൽ ലഘൂകരിക്കാൻ തീരുമാനിച്ചതായി 
മുഖ്യമന്ത്രി പിണറായി വിജയൻ. ഏപ്രിൽ മാസം അവസാനത്തോടെ ആരംഭിച്ച കോവിഡ് 
രണ്ടാംതരംഗം കുറഞ്ഞതിനാലാണ് ഇളവ് അനുവദിക്കാൻ തീരുമാനിച്ചത്. ശനി, ഞായർ 
ദിവസങ്ങളിൽ പൂർണ ലോക്ഡൗണായിരിക്കും. ബവ്കോ ഔട്ട്‍ലെറ്റുകളും ബാറുകളും 
രാവിലെ 9 മുതൽ വൈകിട്ട് 7വരെ പ്രവർത്തിക്കും. ആപ്പ് മുഖാന്തിരം സ്ലോട്ട് 
ബുക് ചെയ്യാം. ഷോപ്പിൽ ആൾക്കൂട്ടം ഉണ്ടാകാതിരിക്കാനുള്ള കരുതൽ 
സ്വീകരിക്കും.
അവശ്യവസ്തുക്കളുടെ കടകൾ രാവിലെ 7 മുതൽ വൈകിട്ട് 7 വരെ തുറക്കാം.
എല്ലാ പൊതുപരീക്ഷകൾക്കും അനുമതി
വിവാഹം, മരണാനന്തര ചടങ്ങിൽ 20 പേർ.
ജൂൺ 17 മുതൽ കേന്ദ്ര–സംസ്ഥാന സർക്കാർ ഓഫിസുകൾ, പൊതുമേഖലാ 
സ്ഥാപനങ്ങൾ, കമ്പനികൾ, കോർപറേഷനുകൾ, സ്വയംഭരണ സ്ഥാപനങ്ങൾ തുടങ്ങിയവയിൽ 25 
ശതമാനം ജീവനക്കാരുമായി എല്ലാ ദിവസവും പ്രവർത്തിക്കാം.
സെക്രട്ടേറിയറ്റിൽ 50 ശതമാനം വരെ ജീവനക്കാർക്കു പ്രവർത്തിക്കാം.
ജൂൺ 17 മുതൽ പൊതുഗതാഗതം മിതമായ രീതിയിൽ.
ബാങ്കുകളുടെ പ്രവർത്തനം തിങ്കൾ, ബുധൻ വെള്ളി ദിവസങ്ങളിൽ.
ആൾക്കൂട്ടമോ പൊതുപരിപാടിയോ അനുവദിക്കില്ല. എല്ലാ മേഖലയിലും ഇളവ് ഉണ്ടാകില്ല.
റസ്റ്ററന്റുകളിൽ ഇരുന്നു ഭക്ഷണം കഴിക്കാനാകില്ല. ഹോം ഡെലിവറിയും പാഴ്സലും അനുവദിക്കും.
വിനോദപരിപാടികളും ഇൻഡോർ പ്രവർത്തനവും അനുവദിക്കില്ല. മാളുകളുടെ പ്രവർത്തനവും അനുവദിക്കില്ല.
ജൂൺ 17 മുതൽ ബെവ്കോ ഓട്ട്‌ലെറ്റുകളും ബാറുകളും തുറക്കും. ബെവ്ക്യൂ
 ആപ്പിന്റെ അടിസ്ഥാനത്തിലായിരിക്കും ഇവ പ്രവർത്തിക്കുക. പ്രവൃത്തി സമയം 
രാവിലെ 9 വരെ വൈകിട്ട് 7 വരെ.


Post a Comment

Previous Post Next Post